ഹിന്ദുമതമല്ല, ബ്രാഹ്മണമതമാണ് തത്ക്കാലം നാട്ടിലുള്ളത്. അതിൽ നിന്നു പുറത്തുകടക്കണമെങ്കിൽ ജാതിയെ പൂർണമായും ഉപേക്ഷിക്കണം. മർദ്ദിതജാതിക്കാർക്കാണ് ഇത് കൂടുതൽ സാദ്ധ്യം, പക്ഷേ അവർക്കു പോലും അതെളുപ്പമല്ല ചിലപ്പോൾ ബ്രാഹ്മണ ലിംഗാധികാരസംസ്കാരം അവരെയും ബാധിക്കും,
വീണാ ജോർജ് അനുപമയുടെ കുട്ടിയെ കടത്തുന്നത് നോക്കി നിന്നതും, ബൃന്ദ കാരാട്ട് അനുപമയോട് നിങ്ങളുടെ അച്ഛൻ ഒരു ക്രിമിനൽ ആണ്, കുട്ടിയെ വീണ്ടെടുക്കാൻ എങ്ങനെയും ശ്രമിക്കൂ എന്ന് പറഞ്ഞതും തമ്മിലുള്ള വ്യത്യാസമുണ്ട് വലിഞ്ഞുകേറികളും അല്ലാത്തവരും തമ്മിൽ.
സത്യത്തെകുറിച്ചും 'പൊളിറ്റിക്കൽ കറക്ട്നെസ്' നെ കുറിച്ചും ബാലചന്ദ്രന്‍ ചുള്ളിക്കാട് നടത്തിയ നിരീക്ഷണങ്ങളും ദേവിക തന്റെ കുറിപ്പില്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നു.
വിദ്യാലയങ്ങളിലെ ഉച്ചനീചത്വപ്രകടനത്തെ പരമാവധി കുറയ്ക്കുന്ന വിധം -- വിദ്യാർത്ഥികൾ തമ്മിലും അധ്യാപകരും വിദ്യാർത്ഥികളും തമ്മിലും -- ചില ചട്ടങ്ങൾ താഴെത്തട്ടുകളിലെ ചർചകളിൽ നിന്നുണ്ടാകണം. അങ്ങനെയുണ്ടാകുന്ന റൂളുകൾ കൂടുതൽ ശൈലികളെ അംഗീകരിക്കണം, ഭൂരിപക്ഷസമ്മർദ്ദമോ കുടുംബ -സമുദായ സമ്മർദ്ദങ്ങൾക്കോ കേവലം കീഴ്പെടാതെ കുട്ടികൾക്ക് തീരുമാനമെടുക്കാൻ അവസരമൊരുക്കണം
സാഹിത്യത്തിൽ നമ്മൾക്ക് മാധവിക്കുട്ടിയും ബഷീറും ഒക്കെയുണ്ടായിരുന്നിട്ടുണ്ട്. സാമൂഹ്യ പഠനങ്ങളിൽ അതു പോലെ എടുത്തു കാണിക്കാൻ സാധിക്കുന്ന എഴുത്തുകാരിയാണ് ദേവിക. മലയാളത്തിൽ എഴുതുന്നവരുടെ രചനകൾ പരിഭാഷപ്പെടുത്തി ലോകത്തിനു മുമ്പിൽ വെച്ചാൽ യാതൊരു സംശയവുമില്ല ദേവികയാവും നമുക്ക് അഭിമാനിക്കാവുന്ന എഴുത്തുകാരിൽ ഒന്നാമത് വരുന്ന ആൾ.
എരിഞ്ഞുതീര്‍ന്നിട്ടും പുനര്‍ജനിക്കുന്ന ഫീനിക്സ് പക്ഷിയുടെ രൂപം അമ്മയുടെ മാറിടത്തില്‍ വരയ്ക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രം എങ്ങിനെയാണ് അസ്ലീലമാകുന്നത്? അമ്മയുടെ നഗ്നശരീരം കാണുന്ന കുഞ്ഞുങ്ങളില്‍ മാനസികപ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട് എന്നുള്ള വാദം പൂര്‍ണ്ണമായും വിക്ടോറിയന്‍ നവ ബ്രാഹ്മണ സദാചാരത്തില്‍ വേരൂന്നിയതാണ്.
രാത്രി 9 മണിക്ക് വെബിനാര്‍ മുസിരിസ് പോസ്റ്റ് തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. ഏതെങ്കിലും എപ്പിസോഡ് വീണ്ടും കാണണമെന്നുള്ളവര്‍ക്ക് muzirizpost ന്‍റെ fb page ല്‍ കാണാന്‍ കഴിയും. ജൂണ്‍ 8 വരെ തുടരുന്ന വെബിനാര്‍ എല്ലാ ദിവസവും രാത്രി 9 മണിക്കാണ് സംപ്രേക്ഷണം ചെയ്യുക. ഇന്നും തുടര്‍ ദിവസങ്ങളിലും രാത്രി 9 മണിക്ക് മുസിരിസ് പോസ്റ്റിനൊപ്പമായിരിക്കുക